Spread the love

കോട്ടയം: തൃക്കൊടിത്താനം പോലീസിന്റെ നേതൃത്വത്തിൽ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും ഭാഗമായി തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ,പിടിഎ പ്രതിനിധികൾ,സ്കൂൾ വാഹന ഡ്രൈവർമാർ എന്നിവരുടെ അവലോകനയോഗം ചേർന്നു.

video
play-sharp-fill

തൃക്കൊടിത്താനം എസ്.എച്ച്.ഒ അരുൺ എം ജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ‘സ്കൂൾ സുരക്ഷയോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതൽ നടപടിയെ സംബന്ധിച്ചു,സ്കൂൾ സേഫ്റ്റി ഓഫീസറുടെ പ്രവർത്തനം,എസ്പി ജി , സ്കൂൾ ട്രാഫിക്,ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ,ബസ്സിന്റെ വേഗപരിധി ,ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പിടിഐയുടെ പങ്ക്,സ്കൂൾ ബിൽഡിംഗ് ഫിറ്റ്നസ്,ബസ് ഫിറ്റ്നസ് എസ്എച്ച്ഒ മാർഗനിർദ്ദേശങ്ങൾ നൽകി.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും അവ ശക്തിപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും എസ് ഐ ജയപ്രകാശും സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group