Spread the love

കോട്ടയം : പാലാ നഗരസഭയിലെ യുഡിഎഫിൽ ആഭ്യന്തര കലഹം രൂക്ഷമായി.

video
play-sharp-fill

ഇന്നലെ മാണി സി കാപ്പന്‍റെ നേതൃത്വത്തിൽ നടത്തിയ ച‍ർച്ചയിൽ തീരുമാനം ആയില്ല.

സ്വതന്ത്ര കൂട്ടായ്മക്കെതിരെ കോൺഗ്രസ് കൗൺസിലർമാർ നിലപാട് കടുപ്പിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് ജില്ലാ നേതൃത്വവും കൗൺസിലർമാരായി ചർച്ച നടത്തും. അതേസമയം ഭരണ പ്രതിസന്ധി ആരോപിച്ച് ബിജെപി ഇന്ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ തകര്‍ത്ത് ഭരണ പിടിച്ച പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യ പോരാണ് നടക്കുന്നത്.

ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ്‌ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു.

വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത്.

കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയെന്നും കത്തിൽ ആരോപിച്ചു.

യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തിൽ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎൽഎ ജയിക്കുന്നതിന് വേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യുഡിഎഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെ ഉണ്ടായെന്നും കത്തിൽ ആരോപിച്ചു.