
തിരുവനന്തപുരം: പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്.
50കാരി രാജകുമാരിക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചരയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ ഇടയിൽ പെട്ടു.
.
ഫയർഫോഴ്സ് സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്തു. പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റി.






