
കോട്ടയം: കാലവർഷം എത്തിയതോടെ പനിബാധിതരുടെ എണ്ണത്തിൽ വർധന വ്യാപകമായി പടർന്ന വൈറൽ പനിഭേദമാകാൻ രണ്ടാഴ്ചയോളം എടുക്കും.
സർക്കാർ ആശുപത്രികളിലെ ഒ.പിയിൽ പനി ബാധിതർക്ക് പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്.
ഒ.പിയിൽ നീണ്ട ക്യൂകാരണം പലരും സ്വകാര്യ ആശുപത്രികളിലാണെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റീബയോട്ടിക്കിനു പുറമേ കുത്തിവെപ്പും രക്തപരിശോധനയും അടക്കം ചികിത്സക്ക് സ്വകാര്യ ആശുപത്രികളിൽ നാലക്ക ബില്ലാകുമെന്നത് സ്കൂൾ തുറന്ന സമയത്ത്സധാരണക്കാരെ പ്രതിസന്ധിയിലാക്കി.
പനി പടരുന്നതിനാൽ സ്കൂളുകളിൽ കുട്ടികൾ കുറവാണ്.
വൈറൽ പനിക്കു പുറമേ ,ഡങ്കിപ്പനി, എലിപ്പനി എന്നിവയും ജില്ലയിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ മേഖലയിലാണ് എലിപ്പനി കൂടുതൽ. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ പോളയും പായലും ചീഞ്ഞഴുകിയ ഉപ്പുവെള്ളമാണ് ഒഴുകിയെത്തുന്നത്.
ഈവെള്ളം ഉപയോഗിക്കുന്നവരെയാണ് എലിപ്പനി കൂടു ബാധിക്കുന്നത്. ഈ വെള്ളം വയറിളക്കത്തിനും കാരണമാകുന്നു







