Spread the love

പാലാ: നഗരസഭയെ വിട്ടൊഴിയാതെ വീണ്ടും മോഷണ ആരോപണവും പരാതിയും ചൂടുപിടിക്കുമ്പോള്‍ വിവാദങ്ങളില്‍ കഴിഞ്ഞ കൗണ്‍സിലിന്റെ തുടര്‍ച്ചയാവുകയാണോ ഇപ്പോഴത്തെ കൗണ്‍സിലെന്ന്‌ നാട്ടുകാര്‍.

video
play-sharp-fill

എല്‍.ഡി.എഫ്‌ ഭരിച്ചിരുന്ന കഴിഞ്ഞ കൗണ്‍സിലില്‍ എല്‍.ഡി.എഫ്‌ അംഗവും എല്‍.ഡി.എഫ്‌ വിട്ട അംഗവും തമ്മിലായിരുന്നു ഐപോഡ്‌ മോഷണക്കേസും പോലീസ്‌ അന്വേഷണവുമെങ്കില്‍ യു.ഡി.എഫ്‌ ഭരിക്കുന്ന ഈ കൗണ്‍സിലില്‍ ഭരണപക്ഷ കൗണ്‍സിലര്‍ക്കെതിരെ ചെയര്‍പേഴ്‌സണ്‍ തന്നെയാണ്‌ മോഷണക്കുറ്റം ആരോപിച്ച്‌ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

ചെയര്‍പേഴ്‌സന്റെ ചേംബറില്‍ അവര്‍ ഇല്ലാതിരുന്ന സമയത്ത്‌ കൗണ്‍സിലറും പോലീസെന്ന്‌ പറഞ്ഞെത്തിയ മൂന്ന്‌ പേരും ചേര്‍ന്ന്‌ അതിക്രമിച്ചുകയറിയെന്നും തുടര്‍ന്ന്‌ മേശവലിപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന വിലകൂടിയ വാച്ചും ഔദ്യോഗിക രേഖകളടങ്ങിയ ഫയലും കാണാതായെന്നുമാണ്‌ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്‍സിലര്‍ ബിജു മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പോലീസെന്ന്‌ പറഞ്ഞെത്തിയവര്‍ പരിശോധന നടത്തിയതെന്നും സംഭവമറിഞ്ഞ്‌ താന്‍ എത്തിയപ്പോള്‍ സെക്രട്ടറിയുടെ ഓഫീസിന്‌ സമീപം നിന്ന കൗണ്‍സിലറുടെ കൈയില്‍ തനിക്ക്‌ നഷ്‌ടപ്പെട്ടത്‌ പോലെയുളള ഫയല്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ചെയര്‍പേഴ്‌സന്റെ പരാതിയില്‍ പാലാ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതോടെ രാഷ്ര്‌ടീയ വിവാദത്തിനും ഇത്‌ തിരികൊളുത്തിയിരിക്കുകയാണ്‌.

സ്വതന്ത്രരായി മത്സരിച്ച്‌ വിജയിച്ച ചെയര്‍പേഴ്‌സന്‍ ദിയബിനുവിന്റെയും പിതാവ്‌ ബിനുപുളിക്കകണ്ടത്തിന്റേയും പിതൃസഹോദരന്‍ ബിജു പുളിക്കകണ്ടത്തിന്റേയും പിന്തുണയിലാണ്‌ യു.ഡി.എഫ്‌ പാലാ നഗരസഭാഭരണം ഇക്കുറി എല്‍.ഡി.എഫില്‍ നിന്ന്‌ തിരിച്ചുപിടിച്ചത്‌. കേസും വിവാദവും നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കുമോ എന്നും കണ്ടറിയണമെന്ന്‌ നാട്ടുകാര്‍.