play-sharp-fill
വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖിക

കൊല്ലം: കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശിനി വസന്തകുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ വീടിന് പിൻവശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്ത ഈമാസം എട്ടാം തീയതി മുതലാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group