
മകളെ ഉപേക്ഷിച്ച് നാല് ലക്ഷവും ഒന്‍പത് പവനുമായി കാമുകനൊപ്പം ഒളിച്ചോടി; മുപ്പത്തിനാല്കാരിയെ പിടികൂടിയത് കോഴിക്കോട് നിന്നും; ഒരു മാസത്തിനിടെ അടിച്ചുപൊളിക്കാന്‍ തീര്‍ത്തത് 4 ലക്ഷം രൂപ
സ്വന്തം ലേഖകന്‍
പയ്യന്നൂര്‍: കൊറോത്ത് നിന്നും കാണാതായ മുപ്പത്തിനാലുകാരിയായ ഭര്‍തൃമതിയേയും കാമുകനേയും കോഴിക്കോട് നിന്ന് കണ്ടെത്തി. മാട്ടൂല്‍ നോര്‍ത്തിലെ ഹാരിസിനോടൊപ്പമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 11 വയസുള്ള മകളെ ഉപേക്ഷിച്ചാണ് യുവതി കടന്നുകളഞ്ഞത്. ബാങ്കില്‍നിന്നെടുത്തതുള്‍പ്പെടെ 4,10,000 രൂപയും ഒന്‍പതു പവനുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലം വിട്ടത്.
മറ്റൊരു യുവാവിനൊപ്പമാണോ യുവതി പോയതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നതിനാല്‍ യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ആ വഴിക്കാണ് ആരംഭിച്ചത്. ഒടുവില്‍ കസബ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് ഇരുവരേയും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ മാസം 26 മുതല്‍ കോറോത്തെ യുവതിയെ കാണാതായതെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. പയ്യന്നൂര്‍ എസ്ഐ യദുകൃഷ്ണന്, സിഐ മഹേഷ് കെ.നായര്‍, എഎസ്ഐ ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് യുവതിയേയും കാമുകനും പിടികൂടിയത്.