Spread the love

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഭക്ഷണബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച്‌ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.

video
play-sharp-fill

അടൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ സുനില്‍കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുള്ള ഗ്രൂപ്പില്‍ ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19 ന് ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരമായതെന്നാണ് വിവരം.

MCC SQUADS എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് പൊലീസുകാരൻ പോസ്റ്റിട്ടത്. കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് എടുത്തുകൊടുക്കേണ്ട പണമല്ലെന്നും കേന്ദ്രം എലക്ഷൻ കമ്മീഷൻ വക അയച്ചുകൊടുത്തിരിക്കുന്ന പണമാണെന്നും സുനില്‍കുമാ‍ര്‍ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ എഴുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തടഞ്ഞുവെച്ചിരിക്കുന്നത് കളക്‌ട്രേറ്റിലുള്ളവരാണെന്ന് അസഭ്യ വാക്കോടെ പോസ്റ്റില്‍ എഴുതിയിരുന്നു. പത്തനംതിട്ട കളക്‌ട്രേറ്റില്‍ ഇത് സ്ഥരം പരിപാടിയാണെന്നും അന്വേഷണ കമ്മീഷനെ വെച്ച്‌ ഇത് പുറത്തുകൊണ്ടുവരണമെന്നും പറഞ്ഞ സുനില്‍കുമാര്‍, താൻ എല്ലാവരോടും ആലോചിച്ച്‌ ഹൈക്കോടതിയില്‍ പോകുമെന്നും ഗ്രൂപ്പില്‍ എഴുതിയിരുന്നു. ഈ സംഭവത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടത്.