play-sharp-fill
ശസ്ത്രക്രിയയില്ലാതെ തന്നെ പരിഹാരം…!  ശ്രീലങ്കന്‍ സ്വദേശിനിക്ക് ശസ്ത്രക്രിയയില്ലാതെ വെരിക്കോസ് വെയിന്‍ ചികിത്സയൊരുക്കി കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍; സേവനങ്ങള്‍ ഇനി വിവിധ രാജ്യങ്ങളിലേക്കും

ശസ്ത്രക്രിയയില്ലാതെ തന്നെ പരിഹാരം…! ശ്രീലങ്കന്‍ സ്വദേശിനിക്ക് ശസ്ത്രക്രിയയില്ലാതെ വെരിക്കോസ് വെയിന്‍ ചികിത്സയൊരുക്കി കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍; സേവനങ്ങള്‍ ഇനി വിവിധ രാജ്യങ്ങളിലേക്കും

തെള്ളകം: വെരിക്കോസ് വെയിന്‍ ചികിത്സയ്ക്കായി എത്തിയ ശ്രീലങ്കന്‍ സ്വദേശിനി ജയലക്ഷ്മിക്ക് ശസ്ത്രക്രിയ കൂടാതെ ചികിത്സയൊരുക്കിയിരിക്കുകയാണ് കാരിത്താസ് ആശുപത്രി.

ശ്രീലങ്കയില്‍ തന്നെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും സര്‍ജറി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ജയലക്ഷ്മി കാരിത്താസിലെത്തിയത്. തുടര്‍ന്ന് നടന്ന ആദ്യ പരിശോധനയില്‍ തന്നെ വെരിക്കോസ് വെയിനിന് സര്‍ജറിയില്ലാതെ പരിഹാരമാവുകയും ചെയ്തു.

ഇന്‍റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റുകളായ ഡോ. സോമേശ്വരന്‍ എസ്. ഭട്ടേരിയും ഡോ. ജി. അനന്തുകൃഷ്ണനും അടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ പ്രൈവറ്റ് മേഖലയില്‍ രണ്ടു ഇന്‍റര്‍വെന്‍ഷനല്‍ റേഡിയോളോജിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം ആശുപത്രികളില്‍ ഒന്നായ കാരിത്താസ് ആശുപത്രിയിയുടെ സേവനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും തുടര്‍ന്നും ലോകോത്തര ചികിത്സ ആശുപത്രിയില്‍ വരുന്ന ഓരോരുത്തര്‍ക്കും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ റവ. ഡോ ബിനു കുന്നത്ത് പറഞ്ഞു.