
വാഷിംഗ്ടണ്‍: ഹോർമുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാന്‍റെ ഏത് തരം ബോട്ടുകളെയും കണ്ടാലുടൻ വെടിവെച്ചു വീഴ്ത്താൻ അമേരിക്കൻ നാവികസേനയ്ക്ക് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കർശന നിർദ്ദേശം.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രവ്യാപാര പാതകളില്‍ ഒന്നായ ഇവിടെ മൈനുകള്‍ സ്ഥാപിച്ച് കപ്പല്‍ ഗതാഗതം തടസപ്പെടുത്താനുള്ള ഇറാന്‍റെ നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യാതൊരു വിധത്തിലുള്ള മടിയും കൂടാതെ ശത്രു ബോട്ടുകളെ തകർക്കാനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന ഉത്തരവ്.
ഇറാന്‍റെ നാവികസേനയിലെ 159 കപ്പലുകളും നിലവില്‍ കടലിന്‍റെ അടിത്തട്ടിലാണെന്നും അവരുടെ നാവിക ശക്തി നാമമാത്രമാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങള്‍ അമേരിക്കൻ സേന അതിവേഗത്തില്‍ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പ്രവർത്തനങ്ങളുടെ വേഗതയും വ്യാപ്തിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ താൻ നിർദ്ദേശിച്ചതായും ട്രംപ് വ്യക്തമാക്കി. ആഗോള സാമ്പത്തിക സമ്മർദ്ദങ്ങള്‍ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള ചർച്ചകള്‍ക്കിടയിലാണ് ഈ പ്രഖ്യാപനം.









