
ഡൽഹി: ശബരിമല കേസില്‍ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ.
യുവതിപ്രവേശനത്തില്‍ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണമെന്ന് രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണൻ വാദിച്ചു.
നേരത്തെ ഹൈക്കോടതിയില്‍ മകരജ്യോതി കേസില്‍ അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് എടുത്തു. വിശ്വാസകാര്യങ്ങളില്‍ ഇടപെടാനില്ലെന്നാണ് സർക്കാർ അന്ന് പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ സർക്കാരിന് അതിന് കഴിയുന്നില്ലെന്നും സർക്കാരിന്റെ പല നിലപാടും വിശ്വാസികളെ വ്രണപ്പെടുത്തിയെന്നും അഭിഭാഷകൻ വാദം ഉന്നയിച്ചു.
അതേസമയം, പള്ളികളില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ അഭിഭാഷകൻ വാദിച്ചു. സ്ത്രീകള്‍ക്ക് നമസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ തന്നെ നിസ്കരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വാദം ഉന്നയിച്ചു.
കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച് വീണ്ടും വാദം കേള്‍ക്കും. വാദം തീർക്കാനുള്ളവരുടെ പട്ടിക ചീഫ് ജസ്റ്റിസ് ഇന്ന് ആരാഞ്ഞു, സംസ്ഥാന സർക്കാരിന്റെ വാദവും തുടർ ദിവസങ്ങളില്‍ ഉണ്ടാകും.









