play-sharp-fill
മാതാവിനൊപ്പം ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ  വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ചു; എഴുപതുകാരനെ പൊക്കിയത് അമ്മയുടെ ഇടപെടലിൽ

മാതാവിനൊപ്പം ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ചു; എഴുപതുകാരനെ പൊക്കിയത് അമ്മയുടെ ഇടപെടലിൽ

സ്വന്തം ലേഖകൻ

അടൂർ : മാതാവിനൊപ്പം ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ അപമാനിച്ച അതേ ബസിൽ വന്നിറങ്ങിയ എഴുപതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. തോലുഴം കുടമുക്ക് മാമ്മൂട് ചരുവിളയിൽ ശ്രീജിത്ത് ഭവനിൽ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കെ.എസ്.ആർ.ടി.സി കോർണറിലെ ബസ്ബേയിൽ നിന്നും മാതാവിനൊപ്പം ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസിൽ നിന്നിറങ്ങിയ വൃദ്ധൻ വിദ്യാർത്ഥിനിയെ കടന്നു പിടിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മാതാവ് ബസ് ജീവനക്കാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ടൗണിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനോട് വിവരം ധരിപ്പിച്ചതിനൊപ്പം അമ്മയോടൊപ്പം അടൂർ സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് എസ്.ഐ മനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും, പത്തോളം ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തോലുഴം ഭാഗത്തുനിന്നും പ്രതിയെ സംബന്ധിച്ച സൂചന ലഭിക്കുകയും ഇയാളെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. മനീഷ്, സി.പി.ഒ അൻസാജു, അനുരാഗ് മുരളീധരൻ, രതീഷ് ചന്ദ്രൻ,സനൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.