
വലയിലാക്കാൻ നോക്കി; നടന്നില്ല;വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ച് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍;ശബ്ദസന്ദേശം വ്യാജമായി നിര്‍മിക്കാന്‍ സഹായിച്ചവരേയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്
സ്വന്തം ലേഖകൻ
പൂവാര്‍: നിരന്തരം ഫോൺ വിളിച്ച് വീട്ടമ്മയെ പാട്ടിലാക്കാൻ നോക്കിയ മദ്രസ അധ്യാപകന് ഒടുവിൽ പിടിവീണു. വിഴിഞ്ഞം ടൗണ്‍ഷിപ്പ് താഴേവീട്ടുവിളാകത്ത് മുഹമ്മദ് ഷാഫി (24)യാണ് പൊലിസ് പിടിയിലായത്.
പൂവാര്‍ ജമാഅത്തിന്റെ കീഴിലെ മദ്രസയിലെ അധ്യാപകനായിരുന്നു ഇയാള്‍. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൂവാര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീട്ടമ്മയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനെത്തുടര്‍ന്ന് പള്ളിക്കമ്മിറ്റിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് മദ്രസ അധ്യാപക സ്ഥാനത്തുനിന്നു ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സുഹൃത്തായ മറ്റൊരു സ്ത്രീയെക്കൊണ്ട് പൂവാറിലെ വീട്ടമ്മ വിളിക്കുന്ന തരത്തില്‍ ഫോണില്‍ സംസാരിപ്പിച്ച് റെക്കോഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോള്‍ ലിസ്റ്റിലും കൃത്രിമം നടത്തി. പരാതിക്കാരിയായ വീട്ടമ്മയുടെ നമ്പറും കോള്‍ ലിസ്റ്റും എഡിറ്റ് ചെയ്ത് ശബ്ദവുമായി ചേര്‍ത്ത് പ്രചരിപ്പിക്കുകയും ശബ്ദസന്ദേശം ജമാഅത്തിന് അയച്ചുകൊടുക്കുയും ചെയ്തു.
സ്വയം ന്യായീകരിച്ച് വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ യുടൂബ് ചാനലുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്തു.
പരാതിയെത്തുടര്‍ന്ന് പൂവാര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വീട്ടമ്മയെ അപമാനിക്കാന്‍ വ്യാജമായി ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.
പൂവാര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ തിങ്കള്‍ ഗോപകുമാര്‍, എ.എസ്.ഐ. ഷാജികുമാര്‍, സി.പി.ഒ. മാരായ പ്രഭാകരന്‍, അനിത, ശശിനാരായണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ശബ്ദസന്ദേശം വ്യാജമായി നിര്‍മിക്കാന്‍ സഹായിച്ചവരേയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.