ഏഴുവയസുകാരിയായ മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകന് കാണിച്ചു കൊടുത്ത സംഭവം ; അമ്മ പൊലീസ് പിടിയിൽ

ഏഴുവയസുകാരിയായ മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകന് കാണിച്ചു കൊടുത്ത സംഭവം ; അമ്മ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഏഴ് വയസുകാരിയെ സ്വന്തം മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകന് കാണിച്ചു കൊടുത്ത അമ്മ പൊലീസ് പിടിയിൽ. കുണ്ടറ കുരീപ്പള്ളി മോതീൻമുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. യുവതി ഏറെ നാളുകളായി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി പ്രണയ ബന്ധത്തിലായിരുന്നു.

ഏറെ നാളുകളായി കാമുന്റെ നിർദേശപ്രകാരം രാത്രിയിൽ വിദ്യാത്ഥിയെ മണ്ണിൽ ഉരുട്ടുന്നതും മറ്റുമുള്ള വീഡിയോ കോൾ വഴി കുട്ടിയുടെ സ്വന്തം അമ്മ കാമുകനെ കാണിക്കുകയായിരുന്നു. അമ്മയുടെ ഉപദ്രവത്തിന് പുറമെ ഇടയ്ക്ക് വീട്ടിലെത്തുന്ന യുവതിയുടെ കാമുകനും കുട്ടിയെ ഉപദ്രവിക്കുന്നതും നിത്യസംഭവമായിരുന്നു. ഡിസംബർ പതിമൂന്നിന് വിദ്യാർത്ഥി ക്ലാസിലിരുന്നു ഉറങ്ങുന്നത് കണ്ട അധ്യാപിക തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്‌കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് അധികൃതരെത്തി കൂടുതൽ അന്വേഷണം നടത്തുകയും കുണ്ടറ പൊലീസിന് വിവരം കൈമാറുകയായിരുന്നു. എന്നാൽ, സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചു. സമ്മർദത്തെ തുടർന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.