വനിതാ ഐപിഎസുകാരടക്കമുള്ളവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച വിരുതൻ പിടിയിൽ

വനിതാ ഐപിഎസുകാരടക്കമുള്ളവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച വിരുതൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: വനിതാ പൊലീസടക്കമുള്ളവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയക്കുകയും ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും പറയുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം തുമ്പ മരിയൻ എഞ്ചിനീയറിങ് കോളജിനു സമീപം പുറമ്പോക്കിൽ ജോസ് എന്നയാളാണ് പിടിയിലായത്. ഇയാൾക്ക് 29 വയസുണ്ട്. വനിത പൊലീസുകാരുടെ മൊബൈൽ സംഘടിപ്പിച്ച് വാട്ട്‌സ്ആപ്പിലേക്കും മറ്റും അശ്ലീല വീഡിയോകൾ അയക്കുന്നതും വിരുതന്റെ സ്ഥിരം പരിപാടിയാണ്.

സിറ്റി വനിത സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു ആരോ നിരന്തരം വിളിച്ച് അസഭ്യം പറയുന്നതായി സിവിൽ പൊലീസ് ഓഫീസർമാർ പരാതി പറഞ്ഞിരുന്നു. വനിത പൊലീസുകാർ ഫോൺ എടുക്കുമ്പോൾ മാത്രമാണ് അശ്ലീല സംഭാഷണം. അതേസമയം പുരുഷ പൊലീസുകാരാണ് ഫോണെടുക്കുന്നതെങ്കിൽ അവരോട് കേട്ടാലറയ്ക്കുന്ന അസഭ്യംവിളിയാകും പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്പിയുടെ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും ഐ.പി.എസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ ഫോണിലേക്ക് അശ്ലീലവിളി എത്തുന്നതായി മനസിലായി. പൊലീസ് ഡയറിയിൽ നിന്നും മറ്റും വിവിധ പൊലീസ് സ്റ്റേഷനുകളിലെ നമ്പർ സംഘടിപ്പിച്ചു വിളിക്കുന്നതാണ് ഇയാളുടെ രീതി.

പിങ്ക് പൊലീസ്, വനിതാ സ്റ്റേഷൻ, വനിത സെൽ തുടങ്ങിയ നമ്പറുകളിലേക്കും ഇയാൾ ഫോൺവിളിച്ചിരുന്നു. വനിതാ ഐപിഎസുകാരുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് അശ്ലീല വിഡിയോകൾ അയച്ച സംഭവവുമുണ്ടായി.വർഷങ്ങൾക്കു മുൻപ് ഒളിഞ്ഞു നോട്ടത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് ഇയാൾ തെറിവിളി തുടങ്ങിയത്.

Tags :