Spread the love

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടിന് സമാനമായി എക്സൈസ് വകുപ്പ് നടത്തിയ ഓപ്പറേഷൻ തണ്ടറിലും വൻ ലഹരി വേട്ട.

video
play-sharp-fill

യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്ന ശേഷം 14,722 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

185 കിലോ കഞ്ചാവ് ഉള്‍പ്പടെ ലഹരിമരുന്നുകളും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സർക്കാർ അധികാരത്തില്‍ വന്ന ശേഷം എക്‌സൈസ് വകുപ്പ് ആരംഭിച്ച പദ്ധതികളാണ് ഓപ്പറേഷൻ തണ്ടറും,ഓപ്പറേഷൻ ശുദ്ധിയും.ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ തണ്ടർ,വ്യാജ മദ്യം തടയാൻ ഓപ്പറേഷൻ ശുദ്ധി.ഓപ്പറേഷൻ തണ്ടർ ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 14,722 കേസുകള്‍ രജിസ്റ്റർ ചെയ്‌തു.15 കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസുകളും,170 മീഡിയം ക്വാണ്ടിറ്റി കേസുകളും എടുത്തിട്ടുണ്ട്.185 കിലോഗ്രാം കഞ്ചാവ്.

 

225 ഗ്രാം ഹെറോയിൻ.157 ഗ്രാം ഹാഷിഷ് ഓയില്‍.795 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 265 കഞ്ചാവ് ചെടികളും കണ്ടെത്തി.5584 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചിട്ടുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകള്‍,സംസ്ഥാനത്തെ ഹോട്ടലുകള്‍ ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ചു ഓപ്പറേഷൻ തണ്ടറിന്റെ പ്രത്യേക പരിശോധന തുടരുകയാണ്.