രാഹുൽ ഗാന്ധിയെ കാൺന്മാനില്ല ; പൊലീസ് സ്റ്റേഷനിൽ പരാതിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി

രാഹുൽ ഗാന്ധിയെ കാൺന്മാനില്ല ; പൊലീസ് സ്റ്റേഷനിൽ പരാതിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി

Spread the love

 

സ്വന്തം ലേഖകൻ

മലപ്പുറം : രാഹുൽ ഗാന്ധിയെ കാൺന്മാനില്ലെന്ന് പരാതിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയിൽ പൊലീസ് എഫ.്‌ഐ.ആർ രജിസ്റ്റർ ചെയ്തു. രാഹുൽ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. സമൂമാധ്യമങ്ങളിൽ അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതെല്ലാം നീക്കം ചെയ്യണമെന്നുമാണ് പരാതിയിൽ പറയുന്നത്.

അതേസമയം കുറച്ചു നാളുകൾക്കു ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളിൽ,നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ലോക്‌സഭയിൽ രൂക്ഷമായി വിമർശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് ഇത്തരമൊരു വാർത്ത കുടി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു ചോദ്യം സഭയിൽ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇനി ചോദ്യങ്ങൾ ചോദിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്നും, മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുകയാണെന്നും ചോദ്യോത്തര വേളയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്.

Tags :