ഏറ്റുമാനൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കുട്ടി വിവരം തുറന്നു പറഞ്ഞത് ബന്ധുവിനോട്; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഏറ്റുമാനൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; കുട്ടി വിവരം തുറന്നു പറഞ്ഞത് ബന്ധുവിനോട്; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.ആസ്സാം ബാരപ്പെട്ട ഗ്യാതി വില്ലേജിൽ ഏലിയാസ് ഇക്ക മകൻ അനിൽ ഇക്ക (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഈ വിവരം ബന്ധുവിനോട് പറയുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് കുമാർ, എസ്.ഐ മാരായ പ്രശോഭ്, ബിജു വി.കെ, സി.പി.ഓ മാരായ ഷാജിമോൻ എ.ജെ, ബിജു കെ.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.