ശക്തമായ മഴയില്‍  മുണ്ടക്കയം ചെളിക്കുഴി ലക്ഷംവീട് കോളനിയില്‍ വീട് ഭാഗീകമായി തകര്‍ന്നു; വയോധികയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….

ശക്തമായ മഴയില്‍ മുണ്ടക്കയം ചെളിക്കുഴി ലക്ഷംവീട് കോളനിയില്‍ വീട് ഭാഗീകമായി തകര്‍ന്നു; വയോധികയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം: ഏലിയാമ്മ വര്‍ക്കിക്കും മകനും ഇത് രണ്ടാം ജന്മം.

ബുധനാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയില്‍ ചെളിക്കുഴി ലക്ഷംവീട് കോളനിയില്‍ വീട് ഭാഗീകമായി തകര്‍ന്നു.
താമസക്കാരായ
കോട്ടപറമ്പില്‍ ഏലിയാമ്മയുടെ വീടിന്‍റെ മണ്‍കട്ട ബുധനാഴ്ച രാത്രി 12ഓടെ അടര്‍ന്ന് മുറിയിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേട്ട് ഏലിയാമ്മയുടെ മകന്‍ തോമസ് ജോര്‍ജ് എഴുന്നേല്‍ക്കുകയും അമ്മയുമായി പുറത്തിറങ്ങുകയും ചെയ്ത ഉടന്‍ ഇവര്‍ കിടന്നുറങ്ങിയ മുറി നിലംപതിച്ചു. തലനാരിഴക്കാണ് അപകടം ഒഴിവായത്. വീടിന്റെ ബാക്കിഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.

50ഓളം വര്‍ഷം പഴക്കമുള്ള വീടുകളാണ് ലക്ഷംവീട് കോളനിയിലുള്ളത്. ഒരുവീട്ടില്‍ രണ്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇങ്ങനെ 20ഓളം വീടുകളില്‍ 40 കുടുംബങ്ങളാണ് താമസം. ഒട്ടുമിക്ക വീടുകളും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

അടിയന്തരമായി കോളനിയിലെ വീടുകള്‍ നവീകരിക്കാന്‍ ആവശ്യമായ നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. അനില്‍കുമാര്‍, വാര്‍ഡംഗം ഷിജി ഷാജി എന്നിവര്‍ ഏലിയാമ്മയുടെ വീട് സന്ദര്‍ശിച്ചു.