പോക്‌സോ കേസ് പ്രതിയായ ഇരുപത്തിയേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസനിലിനെതിരെ നടപടി; കേസ് ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയതായും ആരോപണം
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ ഇരുപത്തിയേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസനിലിനെതിരെയാണ് കേസ് . പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയതായും ആരോപണം ഉണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് രണ്ടുമാസം മുന്‍പ് 27കാരനായ അയിരൂര്‍ സ്വദേശിയെ ഈ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതിയെ പിടികൂടാന്‍ സിഐ 27കാരന്റെ വീട്ടില്‍ എത്തിയത് രാത്രിയായിരുന്നു. ഈ സമയത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. കൂടാതെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിന് തയ്യാറാകത്തതോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തു.
ഇതിന് ശേഷം പ്രതി കോടതിയില്‍ ഉള്‍പ്പടെ നല്‍കിയ പരാതിയിലാണ് സി.ഐ ജയസനിലിനെതിരെ പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് പീഡനക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ സിഐയെ സസ്‌പെന്റ് ചെയ്ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group