പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണി ആക്കി; ഒളിവില്‍ പോയ 22 കാരനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണി ആക്കി; ഒളിവില്‍ പോയ 22 കാരനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണി ആക്കിയ പ്രതി പോലീസ് പിടിയിൽ. കരുവാറ്റ, ചിത്തിര വീട്ടില്‍ അനന്തു ( ആനന്ദകൃഷ്ണന്‍ – 22 ) ആണ് പിടിയിലായത്.

പെണ്‍കുട്ടിയെ വശീകരിച്ചു വിവാഹം കഴിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു വിശ്വാസം നേടിയെടുത്ത് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് ഇയാൾക്കെതിരെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി ഒളിവില്‍ താമസിച്ച ചെറുതനയുള്ള വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സൈബര്‍ സെല്ലിന്റെയും ചേര്‍ത്തല പൊലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags :