
തൃശ്ശൂർ: ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പൂരത്തിന് മുന്നില്‍ തെക്കെ നടവാതില്‍ തുറക്കുമ്ബോള്‍ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായ തിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്ബരിക്കുമ്ബോള് ആഘോഷിക്കാൻ തനിക്കാവില്ലെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു.
ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപത്തില്‍
നമ്മുടെ തൃശ്ശൂർ പൂരം….. ഇക്കുറി ഞാൻ ഉണ്ടാകില്ല
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആചാരങ്ങള്‍ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപില് തെക്കെ നട വാതില്‍ തുറക്കുമ്ബോള്‍ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായതിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്ബരിക്കുമ്ബോള് എനിക്കാവില്ല ആഘോഷിക്കാൻ : എന്റെ ഹൃദയത്തിൻ നീറുന്ന അഗ്നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചില്‍ നിർത്തി പോലീസ് മടങ്ങുമ്ബോള്‍ ഞാൻ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു. നേരം ഇരുളുമ്ബോഴും അവിടം വിട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളില്‍ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളില്‍ അത് മുഴങ്ങുമ്ബോള്‍ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേള്‍ക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങള്‍ ഉറമ്ബ് കടിയേറ്റ് പിടയുമ്ബോള്‍ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു. ഒടുവില്‍ ഞാൻ തീരുമാനിച്ചു ഇക്കുറി എനിക്ക് പൂരമില്ല വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങള്‍ക്കൊപ്പം ഞാൻ ഊദിനം പങ്കിടുന്നു ആത്മ തൊമ്ബരത്തോടെ……







