Spread the love

കോട്ടയം: കുട്ടികള്‍ക്കും മുതിർന്നവർക്കും ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. രുചികരമായ ക്രിസ്‌പി ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

video
play-sharp-fill

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 5
എണ്ണ
ഉപ്പ് – ആവശ്യത്തിന്
അരിപ്പൊടി – അല്പം
കോണ്‍ഫ്ലോർ – അല്പം
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുളക്കിഴങ്ങ് ഒരേ വീതിയിലും നീളത്തിലും അരിഞ്ഞെടുക്കുക. അല്‍പ്പം ഉപ്പു കൂടി ഇട്ട് ഇളക്കുക. ശേഷം മൂന്നു മിനിറ്റ് ആവിയില്‍ വേവിക്കുക. വെള്ളത്തിൻ്റെ അംശം കളഞ്ഞു വെയ്ക്കുക. ഒരു ബൗളില്‍ അല്‍പ്പം അരിപ്പൊടിയും കോണ്‍ഫ്ലോറും എടുത്ത് ഇളക്കുക. വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്തിളക്കുക. അടി കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച്‌ ആവശ്യത്തിന് എണ്ണയൊഴിച്ച്‌ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വറുത്തെടുക്കുക.