പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു ; കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി; ഷര്‍ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥിയും ഒപ്പമുണ്ടായിരുന്ന സഹപാഠികളും പറഞ്ഞു; കർശന നടപടിയെടുക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: പൂവാറില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞ് വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മർദ്ദിച്ചതായി പരാതി. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്.
ഷര്‍ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിന്റെ പരാതി.
സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറയുന്നു. ഷാനുവിനെ ജീവനക്കാരന്‍ അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് ഇടപെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group