പ്ലസ് വൺ പ്രവേശനം ; സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്ന് മുതൽ നൽകി തുടങ്ങാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്ന് മുതൽ നൽകി തുടങ്ങാം. രാവിലെ 10മണി മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും.
ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ നൽകാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള സീറ്റുകളും മറ്റു വിവരങ്ങളും രാവിലെ ഒമ്പത് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും അപേക്ഷിക്കാൻ കഴിയില്ല.
Third Eye News Live
0