
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളില്‍, സ്ത്രീകളുടെ സൗജന്യ യാത്രാ മാനദണ്ഡങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും.
ആദ്യഘട്ടത്തില്‍ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളിലാണെന്നാണ് വിവരം.
മറ്റ് ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതില്‍ തീരുമാനം ലാഭ നഷ്ട കണക്കുകള്‍ പഠിച്ച ശേഷമായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാബിനറ്റിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയേക്കും.
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്രയ്ക്ക് സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മലബാറില്‍ ഉള്‍പ്പടെ ഓര്‍ഡിനറി സര്‍വീസുകളുടെ എണ്ണം കുറവായതിനാലാണ് നീക്കം.
സൗജന്യ യാത്രയ്ക്ക് ഡമ്മി ടിക്കറ്റുകള്‍ നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്.
സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രമാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ പ്രതികരിച്ചു.







