
കോഴിക്കോട്: വടകരയിലെ നിക്ഷേപ തട്ടിപ്പിൽ ജീവനൊടുക്കിയ ഇബ്രാഹിമിന്‍റെ താമസസ്ഥലം അന്വേഷണസംഘം പരിശോധിച്ചു. വടകര ജില്ലാ ആശുപത്രി പരിസരത്തെ മുറിയിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.
ഇബ്രാഹിം മുറിയിൽ സൂക്ഷിച്ച ഏതാനും രേഖകൾ പൊലീസ് കണ്ടെത്തി. കൂടുതൽ രേഖകൾ മൊഴി രേഖപ്പെടുത്തുമെന്നും പരിശോധന തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇബ്രാഹീം ജീവനൊടുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം കടത്തനാട് സൊസൈറ്റി ഓഫീസിൽ നിന്ന് അന്വേഷണസംഘം നിർണായക രേഖകൾ പിടിച്ചെടുത്തിരുന്നു. സൊസൈറ്റിക്കെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
ഓഫീസ് ലെഡ്ജർ, വൌച്ചറുകൾ, ഡെ ബുക്ക് കേഷ് ബുക്ക്, വർക്ക് രജിസ്റ്ററുകൾ, സ്ഥിര നിക്ഷേപ ബോണ്ടുകൾ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, കരാർ സംബന്ധമായ രേഖകൾ എന്നിവയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതായാണ് വിവരം.







