
തിരുവനന്തപുരം: മന്ത്രി കെ.എം ഷാജിയുടെ ചിത്രം വെച്ച് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചെന്നായിരുന്നു പോസ്റ്റ്.ഇതിനൊപ്പം മന്ത്രിയുടെ ചിത്രം നല്‍കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്.
പോസ്റ്റ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
മന്ത്രിയുടെ ഖ്യാതിക്ക് ഭംഗം വരുത്തുന്ന പോസ്റ്റ് എന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.







