ശബരിമല; 58 കേസുകൾ, 320 അറസ്റ്റ്; തന്ത്രിക്കെതിരായ നടപടി പരിഗണനയിൽ: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ ഇതുവരെ 58 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു . ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോർഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിധി നടപ്പാക്കുകയാണ് സർക്കാർ സ്വീകരിച്ച നിലപാട്. വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാർട്ടികൾ നിലപാട് മാറ്റിയത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാൽ പ്രതികൾ ആർഎസ്,എസ്, ബി ജെ പി പ്രവർത്തകരാണെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തോടെയായിരുന്നു നിയമസഭ ആരംഭിച്ചത്. ബാനറുകളും പ്ലക്കാർഡുകളുമായി എത്തിയ അംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം, ചർച്ച വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചു. ഒപ്പമുള്ളവരിൽ ചിലർ തടഞ്ഞപ്പോൾ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കർ സഭ നിർത്തിവച്ചു.
ശേഷം പ്രതിപക്ഷവുമായി സ്പീക്കർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകാനാവില്ലെന്ന നിലാടിൽ സ്പീക്കർ ഉറച്ചു നിന്നു. അത് അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പറഞ്ഞതോടെ സഭ വീണ്ടും പ്രക്ഷുബ്ധമാകുമെന്നുറപ്പായി. സ്പീക്കറെ തടസപ്പെടുന്നത് അനുവദിക്കാനാകില്ലെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.