Spread the love

ബംഗളൂരു: ലൈംഗികപീഡനക്കേസില്‍ മുൻ ഹാസൻ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെപേരില്‍ മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ച്‌ പ്രത്യേക അന്വേഷണസംഘം.
ജെ.ഡി.എസിന്റെ മുൻ വനിതാ ജനപ്രതിനിധിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 1691

video
play-sharp-fill

പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണസേന (എസ്.ഐ.ടി.) ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമർപ്പിച്ചത്.

2020 മുതല്‍ 2023 ഡിസംബർവരെ പലതവണ പ്രജ്ജ്വല്‍ യുവതിയെ പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകർത്തി. ഹാസനിലെ പ്രജ്ജ്വലിന്റെ എം.പി. ഓഫീസില്‍വെച്ചായിരുന്നു ആദ്യപീഡനം. ഏതാനും വിദ്യാർഥിനികള്‍ക്ക് പിന്നാക്കക്ഷേമ വിഭാഗത്തിന്റെ ഹോസ്റ്റലില്‍ പ്രവേശനം തേടിയെത്തിയപ്പോഴായിരുന്നു ഇതെന്നും കുറ്റപത്രത്തിലുണ്ട്.

പീഡനദൃശ്യം പുറത്താക്കുമെന്നുപറഞ്ഞ് വീണ്ടും പീഡനത്തിനിരയാക്കി. വീഡിയോ കോള്‍ വഴിയും ലൈംഗികാതിക്രമം നടത്തി. 120 സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് കേസുകളാണ് പ്രജ്ജ്വലിന്റെപേരില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയ് 31-ന് അറസ്റ്റിലായ പ്രജ്ജ്വല്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.