
സ്വകാര്യ ബസ്സിൽ വച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിൽ വെച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തെലങ്കാന സ്വദേശിയായ രാഹുൽ (19) നെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളൊടൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളിൽ നിന്നും സ്വകാര്യ ബസിൽ വീട്ടിലേക്ക് മടങ്ങവേയാണ് രാഹുൽ മൊബൈൽ ചിത്രങ്ങൾ പകർത്തുന്നത് പെൺകുട്ടി കണ്ടത്. ഉടൻ തന്നെ മാതാവിനെ ഫോണിൽ വിളിച്ചു പെൺകുട്ടി വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബസ് വഴിയിൽ തടഞ്ഞു നിർത്തുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.
യുവാവിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയെന്നും തുടർന്ന് ദൃശ്യങ്ങൾ സ്നാപ്പ്ചാറ്റ് വഴി പ്രചരിപ്പിച്ചതായും കണ്ടെത്തി. കേരള എന്ന ടാഗോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ബസിൽ യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചത്. പിന്നീട് അയിരൂർ പോലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
