Spread the love

തിരുവനന്തപുരം: വർക്കലയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് – രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്.

video
play-sharp-fill

രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു. മൂത്ത കുട്ടിയെ അമ്മ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല.

തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. അയിരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് നിഗമനം. കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും മറ്റ് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.