
കൊല്ലം: ലഹരി പിടിക്കൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത നാല് യുവാക്കൾ അറസ്റ്റിൽ. കൊല്ലം ചവറ സ്വദേശികളായ നിഹാൻ, നിഹാസ്, ഷിനാൻ, അൽ അമീൻ എന്നിവരാണ് അറസ്റ്റിലായത്.
ഇടപ്പള്ളിക്കോട്ട ഭാഗത്ത് ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ യുവാക്കൾ കയ്യേറ്റം ചെയ്തു.
തുടർന്ന് നാട്ടുകാർ ചേർന്ന് യുവാക്കളെ പിടികൂടി ചവറ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







