play-sharp-fill
കുത്തിയിട്ടിരുന്ന ഫോണിന്റെ ചാര്‍ജര്‍ ഊരി; പ്രകോപിതനായ യുവാവ് വ്യാപാരിയെ ആക്രമിച്ചു; പ്രതി അറസ്റ്റില്‍

കുത്തിയിട്ടിരുന്ന ഫോണിന്റെ ചാര്‍ജര്‍ ഊരി; പ്രകോപിതനായ യുവാവ് വ്യാപാരിയെ ആക്രമിച്ചു; പ്രതി അറസ്റ്റില്‍

അടിമാലി: കോഴിക്കടയില്‍ കുത്തിയിട്ടിരുന്ന ഫോണിന്റെ ചാര്‍ജര്‍ ഊരിയിട്ടെന്നാരോപിച്ച്‌ യുവാവ് വ്യാപാരിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു.

സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം മണ്ണേലിക്കുടിയില്‍ മിഥുനിനെയാണ് (23) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് സംഭവം.

ഇരുമ്പുപാലത്ത് കോഴിക്കട നടത്തുന്ന ചില്ലിത്തോട് പൂതയില്‍ മുസ്തഫയുടെ (മുത്തു) വ്യാപാര സ്ഥാപനത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഇയാള്‍ കുത്തിയിട്ടിരുന്നു. തിരികെ എത്തിയപ്പോള്‍ ചാര്‍ജര്‍ ഊരിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് മുത്തുവുമായി ബഹളമുണ്ടാക്കിയ പ്രതി പിന്തിരിഞ്ഞു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പുലര്‍ച്ചെ 3.30ന് വീണ്ടും കടയിലെത്തിയ പ്രതി മുത്തുവിനെ ആക്രമിച്ച്‌ പരുക്കേല്‍പിക്കുകയായിരുന്നു. മുത്തു അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അടിമാലി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍‍ ഹാജരാക്കി.