play-sharp-fill
പെട്രോൾ പമ്പ് ‘കാക്കാൻ ‘ 2 കുരങ്ങൻമാർ: കോട്ടയം ചെങ്ങളത്തെ പെട്രോൾ പമ്പിൽ കൗതുക കാഴ്ചയാവുകയാണ് കുരങ്ങൻമാർ

പെട്രോൾ പമ്പ് ‘കാക്കാൻ ‘ 2 കുരങ്ങൻമാർ: കോട്ടയം ചെങ്ങളത്തെ പെട്രോൾ പമ്പിൽ കൗതുക കാഴ്ചയാവുകയാണ് കുരങ്ങൻമാർ

 

ചെങ്ങളം : ചെങ്ങളം പെട്രോൾ പമ്പിൽ എത്തിയ രണ്ട്‌ പുതിയ അതിഥികളെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ജീവനക്കാര്യം പെട്രോൾ അടിക്കാൻ വരുന്നവരും.

പമ്പിലെ ഒരു വശത്തെ മതിലിൽ കയറി ഇരിക്കുകയാണ് ഇവർ. പെട്രോൾ അടിക്കുന്നതും ആളുകൾ വരുന്നതുമെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്ന രീതിയിലാണ് ഇവരുടെ നോട്ടം.


പമ്പിൻ്റെ ഉടമചുമതലപ്പെടുത്തിയ പോലെയാണ് ഇരുപ്പ്. നിയമിച്ചില്ലെങ്കിലും നോക്കീം, കണ്ടും ക്യാര്യങ്ങൾ ചെയ്യണമല്ലോ? എന്ന മട്ടിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പിൽ ഇന്ധനം നിറക്കാൻ വരുന്നവർക്കും ജീവനക്കാർക്കും കൗതുകമാകുകയാണ് ഈ അഥിതികൾ.

നിയമിക്കാത്ത ജോലിക്കായി ഈ രണ്ട്കുരങ്ങൻമാർ എത്തിയത് ഇന്ന് രാവിലെയാണ്.എവിടെ നിന്നാണ്

ചെങ്ങളത്ത് കുരങ്ങ് എത്തിയതെന്ന് അറിയില്ല.