തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ഇന്ധന വില കുതിക്കുന്നത് വൈരാഗ്യത്തോടെ: തുടർച്ചയായ മൂന്നാം ദിവസവും വില വർദ്ധിച്ചു; കൊവിഡിനു പിന്നാലെ ഇന്ധന വില വർദ്ധനവിന്റെ ഇരുട്ടടിയും

തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ഇന്ധന വില കുതിക്കുന്നത് വൈരാഗ്യത്തോടെ: തുടർച്ചയായ മൂന്നാം ദിവസവും വില വർദ്ധിച്ചു; കൊവിഡിനു പിന്നാലെ ഇന്ധന വില വർദ്ധനവിന്റെ ഇരുട്ടടിയും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരഞ്ഞെടുപ്പിന് രണ്ടു മാസത്തോളം പിടിച്ചു നിർത്തിയ ഇന്ധന വില തിരഞ്ഞെടുപ്പിനു ശേഷം കുതിച്ചു കയറുന്നു. ഈ ആഴ്ച തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു. 94.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.78 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 92.30 രൂപയും ഡീസലിന് 87.20 രൂപയുമാണ് ഇന്നത്തെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി മുതൽ പെട്രോൾ വില കേന്ദ്രം വർധിപ്പിച്ചിരുന്നു. ഫെബ്രുവരി മാസത്തിൽ 16 തവണയാണ് പെട്രോൾ വില വർധിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20 രൂപയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വില വർധനയിൽ സ്തംഭനമുണ്ടായി. പിന്നീട് മേയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വിലയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞശേഷം ഇപ്പോൾ തുടർച്ചയായി കൂട്ടിയിരിക്കുന്നത്.