Spread the love

ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശൻ എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖർഖേ, കെസി വേണു​ഗോപാൽ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണുഗോപാലിനെ സന്ദർശിച്ചത്. പിന്നാലെ മല്ലികാർജുൻ ഖർ​​ഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ​ഗാന്ധിയെയും സോണിയ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും കാണാനെത്തിയത്. വിഡി സതീശനുമായുള്ള കൂടിക്കാഴ്ച ഹൃദ്യമാണെന്നും വിഡി സതീശനും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

video
play-sharp-fill

ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കേരളത്തിൽ സാഹോദര്യത്തിലും, സാമൂഹിക പുരോഗതിയിലും, ജനകീയ രാഷ്രീയത്തിലും ഉന്നിയുള്ള ഭരണം നടത്താൻ പുതിയ സർക്കാരിനാവട്ടെയെന്നും രാഹുൽ ഗാന്ധി ആശംസിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വിഡി സതീശൻ കൂടിക്കാഴ്ച നടത്തും.