Wednesday, April 22, 2026

വെടിക്കെട്ട് ഒഴിവാക്കും; പൂരം നടത്താൻ പാറമേക്കാവിന് പിന്നാലെ തിരുവമ്പാടിയും; നാളത്തെ യോഗത്തില്‍ നിലപാട് അറിയിക്കാൻ ദേവസ്വങ്ങള്‍

Spread the love

തൃശ്ശൂർ: പാറമേക്കാവിന് പിന്നാലെ പൂരം നടത്തണമെന്ന് തിരുവമ്പാടി കമ്മിറ്റിയിലും പൊതുവികാരം.

video
play-sharp-fill

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാണ് ധാരണയായത്.
വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതല്‍ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു.

ദേവസ്വം മന്ത്രി വിളിച്ച നാളത്തെ യോഗത്തില്‍ ഇരു ദേവസ്വങ്ങളും നിലപാട് സർക്കാരിനെ അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പൂരം നടത്തിപ്പ് തീരുമാനിക്കാൻ നാളെ തൃശ്ശൂരില്‍ യോഗം ചേരും. രാവിലെ പത്തരയ്ക്ക് ജില്ലകളക്ടറേറ്റിലാണ് യോഗം ചേരുക. ദേവസ്വങ്ങളുടെ അഭിപ്രായം കേട്ടതിന് ശേഷം അന്തിമതീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.

അതേ സമയം വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം.

അതേസമയം ഇതുവരെ മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടന ദുരന്തത്തില്‍ 14 മരണമാണ് സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 5 പേരുള്‍പ്പെടെ 13 പേർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.