Thursday, April 23, 2026

തൊ​ടു​പു​ഴ​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ചു;മരിച്ചത് തൊ​ടു​പു​ഴ സ്വദേശി

Spread the love

തൊ​ടു​പു​ഴ: കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ന്‍ പു​ഴ​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ചു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് കീ​ച്ചേ​രി​ല്‍ (സൗ​പ​ര്‍​ണി​ക) മോ​ഹ​ന്‍​ദാ​സാ​ണ് (69) തൊ​ടു​പു​ഴ​യാ​റി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ച​ത്.

video
play-sharp-fill

ഇ​ന്ന​ലെ രാ​വി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബാ ടീ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് വീ​ടി​നു സ​മീ​പം തൊ​ടു​പു​ഴ​യാ​റി​ലെ ക​ട​വി​ല്‍ കു​ളി​ക്കാ​ന്‍ പോ​യ മോ​ഹ​ന്‍​ദാ​സ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്.

ഏ​റെ നേ​രം കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹം പോ​യ സ്‌​കൂ​ട്ട​റും വ​സ്ത്ര​ങ്ങ​ളും ക​ട​വി​നു സ​മീ​പം ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍ പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ സ്‌​കൂ​ബാ ടീം ​അം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​ണ​ക്കാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ട​വി​ല്‍​നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു ന​ല്‍​കി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ സു​ജ​യ (ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സ് തൊ​ടു​പു​ഴ). മ​ക്ക​ള്‍: അ​ന​ന്തു, അ​ഞ്ജി​ത (ദു​ബാ​യ്). മ​രു​മ​ക​ന്‍: അ​മ​ല്‍ (ദു​ബാ​യ്).