പെരിയാറിലെ മത്സ്യ കുരുതിക്ക് കാരണം രാസമാലിന്യം: വിദഗ്ധ സമിതി: നഷ്ടം 41.85 കോടി രൂപ
കളമശേരി : മേയ് 20നു പെരി യാറിൽ ഏലൂർ മുതൽ കടമക്കുടി വരെ ഉണ്ടായ മത്സ്യക്കുരുതിക്കു കാരണം രാസമാലിന്യമാണെന്നും മത്സ്യക്കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമായി 41.85 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിദഗ്ധ സമിതി.
കുഫോസ് മുൻ വൈസ്‌ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയർമാനും സിഎംഎഫ്ആർഐ പ്രിൻസി പ്പൽ സയന്റിസ്‌റ്റ് ഡോ. സുനിൽ
മുഹമ്മദ്, കുഫോസ് ഡീൻ ഡോ. എസ്. സുരേഷ്കുമാർ. കുസാറ്റിലെ ഡോ. എം. ഹരികൃഷ്ണൻ, എ.വി. ഷിബു, പെരിയാർ മലിനീ കരണ വിരുദ്ധ സമിതി റിസർച് കോ- ഓർഡിനേറ്റർ പുരുഷൻ എന്നിവർ അംഗങ്ങളായുമുള്ള
സമിതി തയാറാക്കിയ റിപ്പോർട്ട് പെരിയാർ മലിനീകരണ വിരുദ്ധ സംയുക്‌ത സമിതി ജനറൽ കൺവീനർ ചാൾസ് ജോർജ് മന്ത്രി സജി ചെറിയാനു സമർപ്പിച്ചു. റിപ്പോർട്ട് 27ന് വരാപ്പുഴ കമ്യൂണിറ്റി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ മുൻ മന്ത്രി എസ്. ശർമ പ്രകാശനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യ കർഷകർക്കു 31.25 കോ ടി രൂപയുടെയും മത്സ്യത്തൊഴിലാളികൾക്ക് 10.6 കോടി രൂപയുടെയും നഷ്ടമുണ്ടായി. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വിലയിരുത്തൽ അശാസ്ത്രീയവും അനു ചിതവുമാണെന്നു വിലയിരു ത്തിയ സമിതി കുഫോസിന്റെയും സിഎംഎഫ്ആർഐയുടെയും പഠനങ്ങളുടെ അടിസ്ഥാനത്തിൽ മത്സ്യക്കുരുതിയിലേക്കു നയിച്ചതു : രാസമാലിന്യങ്ങളാണെന്ന വിലയിരുത്തലിനോടു യോജിച്ചു.
മത്സ്യക്കുരുതിയിലേക്കു നയിച്ച കാരണങ്ങൾ, പെരിയാറിന്റെ മലി നീകരണത്തിലേക്കു നയിച്ച സംഭവങ്ങൾ, നദിയുടെ പുനഃസ്‌ഥാപനത്തിനു ചെയ്യേണ്ട പ്രവർത്തനങ്ങൾ, മത്സ്യക്കർഷകർക്കും തൊ ഴിലാളികൾക്കും ഉണ്ടായ നഷ്ടം എന്നിവയാണ് സമിതി പഠിച്ചത്. നഷ്ടപരിഹാരമായി സർക്കാർ അനുവദിച്ച 13.55 കോടി രൂപ അപര്യാപ്തമാണെങ്കിലും ആ തുകപോലും വിതരണം ചെയ്തിട്ടില്ലെന്നു സമിതി ചൂണ്ടിക്കാട്ടി.