
കോട്ടയം: “പഠനോപകരണങ്ങളില്ലാത്തതിൻ്റെ പേരിൽ പഠിക്കാനാഗ്രഹിക്കുന്ന കുഞ്ഞുങ്ങളുടെ പഠനം മുടങ്ങരുത്..” എന്ന ലക്ഷ്യവുമായി ഹഗ്ഗ് ഇൻ്റർനാഷണൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ (HUG International Charitable Foundation) നേതൃത്വത്തിൽ ഹഗ്ഗ് എഡ്യുഎയ്ഡ് 2026 (HUG EduAid- 2026) പ്രോജക്റ്റ്ൻ്റെ ഭാഗമായി
150ലധികം സ്റ്റഡി കിറ്റുകൾ വിതരണം ചെയ്തു.
സ്‌കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ് , വാട്ടർ ബോട്ടിൽ, ബുക്കുകൾ, ഇൻസ്ട്രമെൻ്റ് ബോക്‌സ് തുടങ്ങി 2500രൂപ വിലമതിക്കുന്ന സ്റ്റഡി കിറ്റുകളാണ് കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി ഈ വർഷം വിതരണം ചെയ്തത്.





ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസ്ഫ്, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ, പൊതു പ്രവർത്തകൻ സി. ജി. രാജഗോപാൽ , കോട്ടയം ഗവഃ മെഡിക്കൽ പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് പുന്നൂസ്, ചലച്ചിത്ര നടനും സംവിധായകനുമായ ജോണി ആൻ്റണി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സായ സെബിൻ സിറിയക് ( ഫിഷിങ് ഫ്രീക്ക്സ് ), മീനു ലക്ഷ്മി, സാമൂഹിക പ്രവർത്തകർ നിഷ സ്‌നേഹക്കൂട്, അരുൺ മോഹൻ തുടങ്ങിയർ വിവിധ സ്ഥലങ്ങളിലെ വിതരണ ഉത്ഘാടനം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൗണ്ടേഷൻ ഡയറക്ടർ ശ്രീദേവി വി.ജി, ഹഗ്ഗ് ഇൻറർനാഷണൽ സി.ഇ.ഓ അനീഷ് മോഹൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. കഴിഞ്ഞ വർഷം 60 സ്‌റ്റഡി കിറ്റുകളായിരുന്നു ഹഗ്ഗ് വിതരണം ചെയ്തത്.
ഹഗ്ഗിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമാകുവാനാഗ്രഹിക്കുന്നവർക്ക് ഹഗ്ഗ് ഇൻ്റർനാഷണൽ (HUG International) എന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂടൂബ് ഇവ ഫോളോ ചെയ്യാവുന്നതാണ്.







