അഖിലിനെ കുത്തിയ ഹീറോ പേന ഞങ്ങളുടേതല്ല ; പെൻ ഹീറോ കമ്പനിയുടെ വിശദീകരണം

അഖിലിനെ കുത്തിയ ഹീറോ പേന ഞങ്ങളുടേതല്ല ; പെൻ ഹീറോ കമ്പനിയുടെ വിശദീകരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിൽ സ്വയം നെഞ്ചിൽ ഹീറോ പേന കൊണ്ട് കുത്തുകയായിരുന്നു എന്ന എസ്എഫ്ഐയുടെ ഒരു പേജിലെ വിശദീകരണത്തെ ട്രോളി ട്രോളന്മാർ രംഗത്തെത്തി. ഇതിനിടെ ഒരു വിരുതൻ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പെൻഹീറോ എന്ന റീട്ടെയ്ൽ കമ്പനിയെ പ്രതിസ്ഥാനത്താക്കി അവരെ സംഭവത്തിൽ കുറ്റപ്പെടുത്തി. ഇതോടെ വിശദീകരണവുമായി ഇവർ രംഗത്തെത്തുകയും ചെയ്തു.

ഇന്ത്യയിൽ നടന്ന ഒരു വധശ്രമവുമായി ബന്ധപ്പെട്ട് നിരവധി പേർ സമൂഹമാധ്യമങ്ങളിലും മറ്റുമായി പോസ്റ്റുകൾ ഇടുന്നുണ്ട്. എന്നാൽ ആ പേനയുടെ നിർമ്മാതാക്കൾ തങ്ങളല്ലെന്നും അതുമായി തങ്ങൾക്കൊരു ബന്ധവുമില്ലെന്നും ചൈനയിലെ ഷാങ്ഹായി ഹിറോ പേന കമ്പനിയാണ് അതെന്നും പെൻഹീറോ വിശദീകരിക്കുന്നു.തങ്ങൾ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയ്ൽ കമ്പനിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ക്രൂര കൃത്യവുമായി ബന്ധപ്പെട്ട് വിശദീകരിച്ചിരിക്കുന്ന എല്ലാ പോസ്റ്റുകളും ഞങ്ങൾ നിരസിക്കുന്നു എന്നും പെൻ ഹീറോ പറയുന്നു.എസ്എഫ്ഐ തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് പേജിൽ വന്ന പോസ്റ്റിലായിരുന്നു ഹീറോ പേന കൊണ്ട് വിദ്യാർത്ഥി തന്നെ കുത്തിമുറിവേൽപ്പിക്കുകയായിരുന്നു എന്ന വിശദീകരണം എത്തിയത്.