Spread the love

പയ്യന്നൂർ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിമുക്തഭടൻ മരിച്ചു. ഇക്കഴിഞ്ഞ 25 ന് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയാണ് അപകടം.

video
play-sharp-fill

വെള്ളൂര്‍ സ്വദേശിയും ടെറിറ്റോറിയില്‍ ആർമിയില്‍ നിന്നും വിരമിച്ച വി.വി.സജേഷാണ്(50) മരണപ്പെട്ടത്.
വെള്ളൂർ പുതിയങ്കാവ്വനിതാ ബേങ്കിന് സമീപം സജേഷ് ഓടിച്ച സ്‌കൂട്ടര്‍ തെന്നി മറിഞ്ഞായിരുന്നു അപകടം.

സാരമായി പരിക്കേറ്റ സജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടയില്‍ മരണപ്പെടുകയായിരുന്നു. ഈ മാസം എട്ടിനാണ് സജേഷിൻ്റെ പിതാവ് മരണപ്പെട്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group