Spread the love

 

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നഴ്‌സുമാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നുണ്ടെന്നും മിനിമം വേതന നിയമം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

video
play-sharp-fill

സർക്കാർ വിഷയത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും, ചർച്ചകൾക്ക് അവസരം നൽകുന്നതിനായി നിലവിലെ സമരത്തിൽ നിന്ന് നഴ്‌സുമാർ പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. നഴ്‌സുമാരുടെ ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. “വിവാഹം കഴിഞ്ഞാൽ ആറുമാസമെങ്കിലും ഹണിമൂൺ കാലം കിട്ടാറുണ്ട്. എന്നാൽ ആരോഗ്യവകുപ്പിന് അത്തരമൊരു ഹണിമൂൺ കാലം പോലും ലഭിച്ചിട്ടില്ല,” എന്നായിരുന്നു കെ. മുരളീധരന്റെ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group