Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറ്റിൽ മുറിവേറ്റു. രണ്ട് സ്കൂളിലെ കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.

video
play-sharp-fill

ഇജാസ് എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സ്കൂളിലെ വിദ്യാർത്ഥികളും പുറത്ത് നിന്നെത്തിയ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് വിവരം. പുറത്തുനിന്നുള്ള സംഘത്തിലുള്ളയാളാണ് ഇജാസ്.

മൂർച്ചയുള്ള എന്തോ വസ്തു ഉപയോഗിച്ചാണ് ഇജാസിനെ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group