Spread the love

തിരുവനന്തപുരം: നാടും നഗരവും ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലാണ്. മണിക്കൂറുകള്‍പ്പുറം കിക്കോഫ് നടക്കാനിരിക്കുമ്പോള്‍ ആവേശം പതിവ് പോലെ കേരളത്തിലും പ്രകടമാണ്.

video
play-sharp-fill

അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണമുണ്ടാകുമെന്നതില്‍ തീരുമാനമായത്.

ലോകകപ്പ് സംപ്രേഷണത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പൊലീസ്. വ്യാജ ടി.വി ആപ്പുകള്‍ വഴിയാണ് പണം തട്ടുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകകപ്പ് കാണാമെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ എ.പി.കെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നാണ് മുന്നറിയിപ്പില്‍ പൊലീസ് വ്യക്തമാക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഔദ്യോഗികമായ ആപ്പുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും പൊലീസ് പറയുന്നു.

സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, നിയന്ത്രണമില്ലാതെ സ്‌പോര്‍ട്‌സ് കണ്ടന്റ്, എല്ലാ മത്സരങ്ങളും സൗജന്യമായി കാണാം തുടങ്ങിയ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത് തുടങ്ങിയ മുന്നറിയിപ്പുകളാണ് പൊലീസ് നല്‍കുന്നത്.

കേരള പൊലീസ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച മുന്നറിയിപ്പ് ചുവടെ:ഫിഫ ലോകകപ്പ്: വ്യാജ TV ആപ്പുകള്‍ വഴി പണം തട്ടുന്നു