
കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിൽ പൊട്ടിത്തെറി. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിലിനോടുള്ള വിശ്വാസം നഷ്ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാർ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. അതേസമയം, പ്രശ്നത്തിൽ മാണി സി.കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സമവായ ചർച്ച തുടങ്ങി.
കഴിഞ്ഞ ആറ് മാസക്കാലമായി സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്നുണ്ടായ സംഭവങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വളരെ അപമാനമുണ്ടാക്കിയിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലർമാരുടെ കത്ത്.
യുഡിഎഫ് ഭരണമെന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുകൾക്കോ യാതൊരു വിധ റോളുകളും ഇല്ലെന്ന് കത്തിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎൽഎ ജയിക്കുന്നതിന് വേണ്ടിയും യാതൊരുവിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യുഡിഎഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ മോഷണം, പിന്നാലെയുള്ള കള്ളക്കേസ് എന്നിവ തങ്ങളെ അപമാനിക്കുന്നതിന് കാരണമായെന്നും കത്തിലുണ്ട്.
പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് നിലവില്‍ പാലാ നഗരസഭയില്‍ യുഡിഎഫ് ഭരിക്കുന്നത്.
എന്നാല്‍, ഈ കുടുംബാംഗങ്ങള്‍ ഏകാധിപത്യപരമായ രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും നഗരസഭയുടെ ഭരണത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കോ യാതൊരു പങ്കുമില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
കഴിഞ്ഞ ആറു മാസമായി സ്വതന്ത്രമുന്നണി കൂട്ടായ്മയില്‍ നിന്ന് ഉണ്ടായ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും കൗണ്‍സിലര്‍മാരെയും അപമാനിക്കുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണം ഉള്‍പ്പെടെയുള്ള കള്ളക്കേസുകള്‍ ചെയര്‍പേഴ്‌സണ്‍ നല്‍കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുകയും ചെയ്തുവെന്നും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
മൂന്ന് പോലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ മൊഴിയെടുത്തിട്ടും ചെയര്‍പേഴ്‌സണ്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത് വിശ്വാസ്യതയെ ബാധിച്ചുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി വാച്ചും നിര്‍ണായകമായ ജല അതോറിറ്റി ഫയലും മോഷ്ടിച്ചെന്ന പരാതിയാണ് പാലാ നഗരസഭയിലെ നിലവിലെ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്.







