14 ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിയെന്ന് പതഞ്ജലി സുപ്രീംകോടതിയില്‍; ഉത്പന്നങ്ങള്‍ പിൻവലിക്കാൻ 5606 സ്റ്റോറുകള്‍ക്ക് നിർദേശം
ഡല്‍ഹി: ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി ഏപ്രിലില്‍ ലൈസൻസുകള്‍ റദ്ദാക്കിയ തങ്ങളുടെ 14 ഉത്പന്നങ്ങളുടെ വില്‍പ്പന നിർത്തിയെന്ന് പതഞ്ജലി ആയുർവേദ സുപ്രീംകോടതിയെ അറിയിച്ചു.
ഈ ഉത്പന്നങ്ങള്‍ പിൻവലിക്കാൻ തങ്ങളുടെ 5606 അംഗീകൃത സ്റ്റോറുകള്‍ക്ക് നിർദേശം നല്‍കിയെന്നും ഇവയുടെ പരസ്യം പിൻവലിച്ചെന്നും പതഞ്ജലി അറിയിച്ചു. തുടർന്ന് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഫയല്‍ ചെയ്യാൻ പതഞ്ജലിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് ഹിമ കോലി അധ്യക്ഷയായ ബെഞ്ച് കേസ് ജൂലായ് 30-ലേക്ക് മാറ്റി.
അലോപ്പതി മരുന്നുകള്‍ക്കും കോവിഡ് വാക്സിനുകള്‍ക്കുമെതിരേ പതഞ്ജലി പ്രചാരണങ്ങള്‍ നടത്തിയെന്നുകാട്ടി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ നല്‍കിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് മാപ്പുപറയാനും ഇവ പിൻവലിക്കാനും സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിഷയത്തില്‍ പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി മേയ് 14-ന് സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരുന്നു.