പത്തനംതിട്ടയിൽ കോൺഗ്രസ് വനിതാ നേതാവിനെതിരെ സാമ്പത്തികതട്ടിപ്പ് കേസ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൈറലായ മല്ലപ്പള്ളി ഡിവിഷനിലെ  നേതാവ് വിബിത ബാബുവിനെതിരെയാണ് പരാതി; കടുത്തുരുത്തി സ്വദേശിയായ പ്രവാസിയുടെ പരാതിയിന്മേലാണ് നടപടി; പലതവണയായി വാങ്ങിയ 14 ലക്ഷം തിരികെ നല്കിയില്ലെന്നാണ് പരാതി; വിബിതയുടെ അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ

പത്തനംതിട്ട: അഭിഭാഷകയായ കോൺഗ്രസ് വനിത നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസെടുത്തു. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെയാണ് കേസ്. കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യൻ ആണ് പരാതിക്കാരൻ. പല തവണയയി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയെല്ലെന്നാണ് പരാതി

വിബിതയുടെ അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്. തിരുവല്ല പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ താരമായ സ്ഥാനാർത്ഥിയായിരുന്നു അഡ്വ. വിബിത ബാബു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിബിത ബാബു പരാജയപ്പെട്ടു. മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് വിബിത ബാബു ജനവിധി തേടിയത്. എൽഡിഎഫ് സ്ഥാനാർഥി സി.കെ. ലതാകുമാരിയാണ് വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർത്ഥിയായതിനു പിന്നാലെ വിബിതയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സമൂഹമാധ്യമങ്ങളിൽ ലഭിച്ച പ്രചാരം തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു വിബിത.