play-sharp-fill
പത്തനംതിട്ട കലഞ്ഞൂരിലുണ്ട് ഒരു കൊച്ചു മിടുക്കൻ….!  റബ്ബര്‍ വെട്ട് മുതല്‍ കന്നുകാലി വളര്‍ത്തല്‍ വരെ; അജുവിന് ഇത് വെറുമൊരു നേരംപോക്കല്ല  ജീവിതപ്രതിസന്ധികളോടുള്ള പടവെട്ടൽ; കുടുംബത്തിന് താങ്ങായി പതിമൂന്നുകാരന്റെ അധ്വാനം

പത്തനംതിട്ട കലഞ്ഞൂരിലുണ്ട് ഒരു കൊച്ചു മിടുക്കൻ….! റബ്ബര്‍ വെട്ട് മുതല്‍ കന്നുകാലി വളര്‍ത്തല്‍ വരെ; അജുവിന് ഇത് വെറുമൊരു നേരംപോക്കല്ല ജീവിതപ്രതിസന്ധികളോടുള്ള പടവെട്ടൽ; കുടുംബത്തിന് താങ്ങായി പതിമൂന്നുകാരന്റെ അധ്വാനം

സ്വന്തം ലേഖിക

പത്തനംതിട്ട: കുടുംബത്തിന്റെ പ്രാരാബ്ദങ്ങള്‍ തീര്‍ക്കാന്‍ കൈതാങ്ങായി പത്തനംതിട്ട കലഞ്ഞൂരിലെ എട്ടാം ക്ലസുകാരന്‍.

കൂടല്‍ സ്വദേശിയായ അജുവാണ് രോഗിയായ അമ്മയ്ക്ക് താങ്ങായി, റബര്‍ വെട്ടല്‍ മുതല്‍ കന്നുകാലിയെ വളര്‍ത്തല്‍ വരെ ചെയ്യുന്നത്. പതിമൂന്ന് വയസുകാരന്‍ സമ്പാദിക്കുന്ന പണം നിര്‍ധന കുടുംബത്തിന് വലിയ ആശ്വാസമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരാവിലെ അഞ്ചരക്ക് തുടങ്ങുന്നതാണ് അജുവിന്റെ അധ്വാനം. എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഹെഡ്‍ലൈറ്റും കത്തിയുമൊക്കെയായി റബര്‍ തോട്ടത്തിലേക്ക് പോകും. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലത്താണ് ഇരുട്ടത്ത് ടോര്‍ച്ച്‌ ലൈറ്റിന്റെ മാത്രം വെളിച്ചത്തില്‍ റബര്‍ വെട്ടുന്നത്.

വെട്ടിയെടുത്ത കറ ഷീറ്റാക്കി കടയിലെത്തിക്കുന്നത് വരെയുള്ള എല്ലാ ജോലികളും അജു ഒറ്റയ്ക്ക് ചെയ്യുന്നതാണ്. റബറിന്റെ പണി തീര്‍ന്നാല്‍ ആടുകളുടെ കൂട്ടിലേക്കാണ് പിന്നീടുള്ള യാത്ര.

വീട് നിറയെ കോഴികളുമുണ്ട്. പിന്നെ മുയലും പോത്തുമുണ്ട്. വലിയൊരു കോഴി ഫാം ആണ് അജുവിന്റെ ലക്ഷ്യം. കളിച്ചു നടക്കേണ്ട പ്രായത്തിലെ വെറുമൊരു നേരംപോക്കല്ല അജുവിന്റേത്. ജീവിതപ്രതിസന്ധികളോടാണ് അജു പടവെട്ടുന്നത്.

വിദേശത്ത് തയ്യല്‍ തൊഴിലാളിയാണ് അജുവിന്റെ അച്ഛന്‍. കിട്ടുന്ന വരുമാനം മുഴുവന്‍ രോഗിയായ അമ്മയുടെ മരുന്നിന് ചെലവാകും.

നാട്ടില്‍ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ് അജു. ഡോക്ടര്‍ ആകണമെന്നാണ് അജുവിന്റെ ആഗ്രഹം. ഈ ജോലികള്‍ മാത്രമല്ല, അജുവിന് ഒരു യുട്യൂബ് ചാനല്‍ കൂടിയുണ്ട്.